Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉണ്ടോ എങ്കില്‍ ഈ സ്‌കൂളിലേക്ക് വരേണ്ട


ചെന്നൈ: (www.evisonnews.in)  സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുള്ള വിദ്യാര്‍ത്ഥിക്ക് പ്രവേശനം നല്‍കാനാവില്ലെന്ന ചട്ടവുമിറക്കി ചെന്നൈയിലെ ഒരു സ്‌കൂള്‍. വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമല്ലെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂവെന്ന് ചെന്നൈയിലെ സുന്ദരവല്ലി മെമ്മേറിയല്‍ സ്‌കൂളാണ് പ്രവേശന ചട്ടമിറക്കിയിറക്കിയിരിക്കുന്നത്.
സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയാകളില്‍ കുട്ടിക്ക് അക്കൗണ്ട് ഇല്ലെന്നും സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അക്കൗണ്ട് തുടങ്ങില്ലെന്നും അഡ്മിഷന്‍ നല്‍കുന്ന സമയത്ത് അപേക്ഷയില്‍ ഒപ്പിട്ടു നല്‍കണം. ഈ നിയമങ്ങള്‍ എഴുതിയ പ്രവേശന ഫോറത്തിന്റെ സ്‌കാന്‍ ചെയ്ത കോപ്പി ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വാര്‍ത്തയായത്. ഇതോടെ സ്‌കൂളിന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.












Keyword-Social-media-banned-in-chennai-school
Tags

Post a Comment

0 Comments

Top Post Ad

Below Post Ad