കാസര്‍കോട്: (www.evisionnews.in) കാസര്‍കോട്ടും പരിസരങ്ങളിലും അനധികൃത മണല്‍കടത്ത് സജീവമായതിനെത്തുടര്‍ന്ന് പൊലീസ് നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി കാസര്‍കോട് സി.ഐ എം.പിആസാദിന്റെ നേതൃത്വത്തില്‍ ആറുതോണികള്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. 15 ടിപ്പര്‍ ലോറികള്‍ പിടികൂടി.
മൊഗ്രാല്‍പുത്തൂര്‍ പാലത്തിനു സമീപത്തുവച്ചാണ് മണല്‍ വാരലില്‍ ഏര്‍പ്പെട്ടിരുന്ന ആറു തോണികള്‍ പിടികൂടി നശിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. രണ്ടെണ്ണം തളങ്കര, ബാങ്കോട്ടു നിന്നും മൊഗ്രാല്‍പുത്തൂര്‍, തുരുത്തി, ബാങ്കോട്, ചേരങ്കൈ ഭാഗങ്ങളില്‍ നിന്നുമായാണ് ടിപ്പര്‍ ലോറികള്‍ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം ഉണ്ടായ അക്രമ സംഭവങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ മണല്‍ കടത്തു നടന്നതായും പൊലീസ് പറഞ്ഞു.
keyword-sand-boats-distroyed

Post a Comment
0 Comments