Type Here to Get Search Results !

Bottom Ad

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നാളെ കളക്ടറേറ്റില്‍ മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യും

കാസര്‍കോട്. (www.evisionnews.in)കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും ആളപായം ഒഴിവാക്കുന്നതിനും മഴവെള്ളസംഭരണത്തിനും ജില്ലാ ഭരണകൂടം നടത്തുന്ന മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട്, നഗരസഭാ അദ്ധ്യക്ഷന്മാര്‍, മറ്റു ജനപ്രതിനിധികള്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad