ന്യൂഡല്‍ഹി: (www.evisionnews.in) പാമോയില്‍ കേസില്‍; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശം. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കോടതി വിചാരണ തുടരാമെന്നും ഈ ഘട്ടത്തില്‍ ആരേയും കുറ്റവിമുക്തരാക്കാനാവില്ലെന്നും വ്യക്തമാക്കി.
കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി.ജെ. തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ റിവ്യൂ പെറ്റിന്‍ഷന്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്ന് വി.എസ് അച്യുതാനനന്ദന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
അഴിമതിനിരോധനനിയമപ്രകാരം കുറ്റവിചാരണചെയ്യുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പി.ജെ തോമസും ജിജി തോംസണും ഹര്‍ജി സമര്‍പ്പിച്ചത്.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ, 1991-92 കാലഘട്ടത്തിലാണ് കേസിനാസ്പദമായ പാമോയില്‍ ഇടപാട് നടന്നത്. മലേഷ്യയില്‍നിന്ന് 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാരിന് 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.
keyword-palmolin-
Post a Comment
0 Comments