Type Here to Get Search Results !

Bottom Ad

പയസ്വിനി വറ്റിവരണ്ടു: കാസര്‍കോട്ട് ഉപ്പുവെള്ളവും മുടങ്ങും


കാസര്‍കോട് (www.evisionnews.in): നീരൊഴുക്കു നിലച്ച പയസ്വിനിപ്പുഴയില്‍ നിന്നു ജലസംഭരണിയിലെത്തുന്ന വെള്ളം പകുതിയിലേറെയായി കുറഞ്ഞതിനാല്‍ കാസര്‍കോട് നഗരസഭാ പരിധിയിലുള്‍പ്പെടെ ഗുണഭോക്താക്കള്‍ക്കു നല്‍കാനുള്ള ജലവിതരണം മുടങ്ങാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

പയസ്വിനിപ്പുഴയിലെ ജലസംഭരണി പ്രദേശത്ത് സ്ഥിരം തടയണ യാഥാര്‍ഥ്യമാകാത്തതിനാലും താല്‍ക്കാലിക തടയണ നിശ്ചിതസമയത്ത് പണിയാത്തതുമൂലവുമാണ് കടല്‍ജലം കയറി ജല അതോറ്റിയുടെ ജലസംഭരണിയില്‍ കടുത്ത ഉപ്പുരസം കലര്‍ന്നത്. ഗുണഭോക്താക്കള്‍ക്കു നല്‍കാനുള്ള ഈ വെള്ളം ശുദ്ധീകരിച്ചതും അല്ലാത്തതുമായതുമാണ് പ്രധാനമന്ത്രി ഇറങ്ങുന്നതിന് ഒരുക്കുന്ന ഹെലിപ്പാഡ് നനയ്ക്കാന്‍ ഇന്നലെ മുതല്‍ ഉപയോഗിച്ചു തുടങ്ങിയത്. പൊടി പൂര്‍ണമായും തടയാനാകുന്നതുവരെ വെള്ളം നനയ്ക്കാനാണ് നിര്‍ദേശം.

Post a Comment

0 Comments

Top Post Ad

Below Post Ad