ചെറുവത്തൂര്‍ (www.evisionnews.in): ജില്ലാ വോളിബോള്‍ അസോസിയേഷന്റെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വോളിബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു. രണ്ട് മേഖലയിലായാണ് പരിശീലനം. ബിരിക്കുളം, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി എന്നീ സോണലിലെ ക്ലബ്ബുകളിലെ കുട്ടികള്‍ക്കായി കയ്യൂരിലെ ടി.വി കുഞ്ഞമ്പു സ്മാരക സ്മാരക ഗ്രൗണ്ട്, കാഞ്ഞങ്ങാട്, കാസര്‍കോട്, ബന്തടുക്ക എന്നീ സോണലിലെ ക്ലബ്ബിലെ കുട്ടികള്‍ക്കായി കുറ്റിക്കോല്‍ പേരിയയിലെ റെഡ്സ്റ്റാര്‍ ക്ലബ്ബ് ഗ്രൗണ്ടിലുമാണ് ക്യാമ്പ്. 15 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം.
സംസ്ഥാനത്തെ മികച്ച പരിശീലകരാണ് ഇതിനായെത്തുന്നത്. ദേശീയതലത്തില്‍ വോളിബോള്‍ പ്രതിഭകളെ സംഭാവന ചെയ്ത ജില്ലയില്‍ നിന്നും പുതിയ താരങ്ങളെ കണ്ടെത്താനാണ് ക്യാമ്പ്. 28ന് സമാപിക്കും. കയ്യൂര്‍ രക്തസാക്ഷി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് വോളിബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എസ് ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി. ദാമോദരന്‍, ഇ.വി പ്രമോദ് കുമാര്‍, കെ വിജേഷ് സംസാരിച്ചു.
Post a Comment
0 Comments