Type Here to Get Search Results !

Bottom Ad

ബന്തടുക്ക സ്വദേശി കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ തൂങ്ങിമരിച്ചു



കാഞ്ഞങ്ങാട് (www.evisionnews.in): ബന്തടുക്ക സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി മുറിയില്‍ തൂങ്ങിമരിച്ചു. മാണിമൂല കുണ്ടത്തടുക്ക ബേനുവിന്റെ മകന്‍ രാധാകൃഷ്ണനെ (46)യാണ് വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ച മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പനിയും മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നഴ്സുമാരാണ് രാധാകൃഷ്ണനെ മുറിയിലെ ഫാനിന്റെ ഹുക്കില്‍ ബെഡ്ഷീറ്റ് കുരുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. യുവാവിനെ ഉടന്‍ താഴെയിറക്കിയെങ്കിലും മരിച്ചിരുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് രാധാകൃഷ്ണന്‍ കടുത്ത മനോവിഷമത്തിലായിരുന്നു. ഹോസ്ദുര്‍ഗ്ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kasaragod-news-suicide-kanhangad-hospital

Post a Comment

0 Comments

Top Post Ad

Below Post Ad