Type Here to Get Search Results !

Bottom Ad

കുടിവെള്ളം മുട്ടിച്ച് പ്രധാനമന്ത്രിക്ക് ഹെലിപാഡ് ഒരുക്കിയത് പ്രതിഷേധാര്‍ഹം: എ. അബദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.in): കൊടുംചൂടില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് ഹെലിപാഡ് നിര്‍മിക്കാന്‍ ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം ഉപയോഗിച്ചത് ക്രൂരതയും പ്രതിഷേധാര്‍ഹവുമാണ് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു.

വിദ്യാനഗര്‍ ഗവ കോളജ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രിക്ക് വന്നിറങ്ങുന്നതിനുള്ള ഹെലിപാഡ് ഒരുക്കുന്നതിനും പൊടിപടലം ഒഴിവാക്കുന്നതിനുമാണ് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത്. വാട്ടര്‍ അതോറിട്ടിയുടെ വിദ്യാനഗര്‍ ജലശുദ്ധീകരണ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കുടിവെള്ളമാണ് ഇതിനായി ഉപയോഗിച്ചത്. ഇത് കാരണം കാസര്‍കോട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. 

കുടിവെള്ളത്തിന് വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ പ്രധാന മന്ത്രിക്ക് ഹെലിപാഡ് നിര്‍മിക്കാനും പൊടിപടലം ഒഴിവാക്കാനും ശുദ്ധീകരിച്ച കുടിവെള്ളം ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അബദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad