ജമ്മു (www.evisionnews.in): ജമ്മുകശ്മീരില്‍ സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിക്ക് വിലക്കേര്‍പ്പെടുത്തിയ ജമ്മു യൂണിവേഴ്‌സിറ്റിയുടെ നടപടി ഭരണകക്ഷിയായ ബിജെപിയെ നടുക്കി. പിഡിപി-ബിജെപി സംഖ്യമാണ് ജമ്മുകശ്മീര്‍ ഭരിക്കുന്നത്. ജമ്മു മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് എ.ബി.വി.പി നിരോധിച്ചത്. കാമ്പസുകളില്‍ ഏതെങ്കിലും തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ജമ്മു യൂണിവേഴ്സിറ്റി അധികൃതര്‍ എ.ബി.വി.പിക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ വിവിധ ബിരുദ കോളജുകളിലെ ഭരണവിഭാഗം എ.ബി.വി.പിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എ.ബി.വി.പിക്ക് ഒരു ചടങ്ങും നടത്താന്‍ അനുമതി നല്‍കരുതെന്ന് വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റ് അതത് സ്ഥാപനങ്ങളുടെ തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ.ബി.വി.പിയുടെ എക്സിക്യുട്ടീവ് യോഗത്തിനു വേണ്ടി ഗാന്ധി നഗറിലെ വനിതാ കോളജില്‍ പൊതുയോഗം നടത്താന്‍ സംഘടന അനുമതി തേടിയിരുന്നു. ഉപമുഖ്യമന്ത്രിയെയായിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചത്. എന്നാല്‍ പരിപാടിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു.
കോളജിന്റെ അന്തരീക്ഷം കളങ്കപ്പെടുത്താന്‍ എ.ബി.വി.പി പോലുള്ള സംഘടനയെ അനുവദിക്കില്ലെന്ന് വനിതാ കോളജ് അധികൃതര്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. അഭിനവ് തിയ്യേറ്റര്‍ പോലുള്ള സര്‍ക്കാര്‍ ഓര്‍ഡിറ്റോറിയങ്ങളില്‍ ഈ പരിപാടി സംഘടിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ബി.ജെ.പി മന്ത്രിമാര്‍ വരെ ഇടപെട്ടിട്ടും സര്‍ക്കാറില്‍ നിന്നും അനുമതി ലഭിക്കാതായതോടെയാണ് വനിതാ കോളജില്‍ ചടങ്ങ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഭരണതലത്തിലെ ചിലയാളുകള്‍ എ.ബി.വി.പിയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഘടനയുടെ ജമ്മുവിലെ സെക്രട്ടറിയായ ഷലീന്ദര്‍ തിവാരിയും സ്ഥിരീകരിച്ചിട്ടുണ്ട്. എ.ബി.വി.പി രാഷ്ട്രീയേതര വിദ്യാര്‍ഥി സംഘടനയാണെന്ന് വ്യക്തമാക്കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഭരണഘടനയും ഞങ്ങള്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചിരുന്നെന്നും അദ്ദേഹം അറിയിച്ചു. എന്നിട്ടും പൊതുയോഗം നടത്താന്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ജമ്മുകശ്മീരിലെ ദേശസ്നേഹികളെ നിരുത്സാഹപ്പെടുത്താന്‍ ഭരണതലത്തിലെ ചിലശക്തികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജമ്മുകശ്മീരിലെ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് മുന്‍ എ.ബി.വി.പി പ്രസിഡന്റായിരുന്നു. ഇതിനു പുറമേ കേന്ദ്രസര്‍ക്കാറിന്റെ ഭാഗമായ മിക്ക നേതാക്കളും എ.ബി.വി.പിയില്‍ നിന്നും ഉയര്‍ന്നുവന്നവരാണ്. ജമ്മുവിലെ സ്പീക്കര്‍ കവീന്ദര്‍ ഗുപ്തയും ആരോഗ്യമന്ത്രി ബാലി ഭഗതും മുമ്പ് എ.ബി.വി.പിയില്‍ പ്രവര്‍ത്തിച്ചവരായിരുന്നു.
Post a Comment
0 Comments