Type Here to Get Search Results !

Bottom Ad

മഴ കനത്തു: തെക്കന്‍ ജില്ലകളില്‍ കടലാക്രമണം, നൂറിലധികം വീടുകള്‍ തകര്‍ന്നു


തിരുവനവന്തപുരം (www.evisionnews.in): തെക്കന്‍ ജില്ലകളില്‍ പരക്കേ കനത്ത മഴ. തിരുവനന്തപുരത്ത് വലിയതുറ, ചെറിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. നൂറിലധികം വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. വീടുകള്‍ ഉപേക്ഷിച്ച് പ്രദേശവാസികള്‍ റോഡുകളില്‍ നില്‍ക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ അഭയകേന്ദ്രങ്ങളിലേക്ക് പോകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സ്വന്തം വീടുകളില്‍ നിന്ന് മാറില്ലെന്നും ഇവര്‍ പറയുന്നു.


ആലപ്പുഴ ജില്ലയില്‍ ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. പുറക്കാട് രണ്ടു വീടുകള്‍ തകര്‍ന്നു. തീരദേശ പാതയിലും വെള്ളം കയറി. തൃക്കുന്നപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.


അതേസമയം, രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദുരന്ത നിരവാരണ വിഭാഗം വിദഗ്ധന്‍ അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad