കാസര്‍കോട് (www.evisionnews.in): തൊഴിലുറപ്പ് പദ്ധതിയില്‍ അറ്റകുറ്റപ്പണിക്ക് സാധ്യതയുണ്ടായിട്ടും തദ്ദേശസ്ഥാപനങ്ങള്‍ ഇടപെടാത്തതു മൂലം ജില്ലയിലെ പൊതുകുളങ്ങള്‍ നശിക്കുന്നു. 2009ല്‍ ഇറിഗേഷന്‍ ഡിസൈന്‍ റിസര്‍ച്ച് ബോര്‍ഡിനുവേണ്ടി മൈനര്‍ ഇറിഗേഷന്‍ നടത്തിയ സര്‍വേ പ്രകാരം ജില്ലയില്‍ 1637 പൊതുകുളങ്ങളുണ്ട്. ഇതില്‍ ഭൂരിഭാഗം പൊതുകുളങ്ങളും സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പലതും മലിനവസ്തുക്കള്‍ നിക്ഷേപിക്കുന്നതിനുള്ള ഇടവുമായി മാറി.
തൊഴിലുറപ്പ് പദ്ധതിയില്‍ കുളങ്ങളുടെ സംരക്ഷണം വ്യക്തമായി പറയുന്നുണ്ട്. മതില്‍കെട്ടി സംരക്ഷിക്കാനടക്കമുള്ള പ്രവൃത്തികള്‍ക്ക് പ്രത്യേക തൊഴിലാളികളെയും (സ്‌കില്‍ഡ് ലേബര്‍) നിര്‍മാണവസ്തുക്കളും ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ. എന്നാല്‍, തദ്ദേശസ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടില്ല. അതിനാല്‍, ഇവയുടെ പരിപാലനത്തിന് ആളില്ലാതായിരിക്കുകയാണ്.
ജില്ലയില്‍ 2015 ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ 94 കുളങ്ങള്‍ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. പുതിയ കുളനിര്‍മാണവും ഇതില്‍പ്പെടും. ബേഡകം ശക്തിനഗറിലെ പുതിയകുളം ഇതിനുദാഹരണമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, സംയോജിത നീര്‍ത്തടപദ്ധതി (ഐ.ഡബ്ല്യു.എം.പി.) എന്നീ പദ്ധതിപ്രകാരമാണ് 94 കുളങ്ങള്‍ നിര്‍മിച്ചത്. മലയോരമേഖലയില്‍ വെള്ളം ഒഴുകിപ്പോകാതിരിക്കാന്‍ ബണ്ടുകള്‍ നിര്‍മിക്കാത്തതും തിരിച്ചടിയായി.
Post a Comment
0 Comments