കാസര്‍കോട് (www.evisionnews.in): അസുഖംമൂലം വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. ജില്ലാ പോലീസ് ഓഫീസിലെ പത്മിനി (38)യാണ് മരിച്ചത്. കറന്തക്കാടിലെ പരേതനായ മനോജിന്റെ ഭാര്യയാണ്. ജില്ലാ പോലീസ് ഓഫീസില്‍ ജോലി ചെയ്തുവരികയായിരുന്ന പത്മിനി അര്‍ബുദത്തെ തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. മകള്‍ മനീഷ (സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി).
Keywords : Kasaragod-news-civil-police-officer-obituary

Post a Comment
0 Comments