Type Here to Get Search Results !

Bottom Ad

ശുക്രിയ ട്രാവല്‍സ് ഉടമ ചുടുവളപ്പില്‍ സി.എ അബൂബക്കര്‍ ഹാജി അന്തരിച്ചു



വിദ്യാനഗര്‍: (www.evisionnews.in): വിദ്യാനഗര്‍: ബെദിരയിലെ പൗരപ്രമുഖനും ശുക്രിയ ട്രാവല്‍സ് ഉടമയുമായ ചുടുവളപ്പില്‍ സി.എ അബൂബക്കര്‍ ഹാജി അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘകാലം ബെദിര മുഹ്യദ്ദീന്‍ ജുമാമസ്ജിദ് ട്രഷറര്‍, ബെദിര പി.ടി.എം.എ.യു പി.സ്‌കൂള്‍ മാനേജ്മെന്റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനാണ്.

ചുടുവളപ്പില്‍ അബ്ദുല്ല ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: മുഹമ്മദ് കുഞ്ഞി (ബസ് ഓണേഴ്സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് സെക്രട്ടറി), ഫാത്തിമത്ത് നാസിയ, ആയിഷ, ശിഹാബ് (ദുബൈ), മൈമൂനത്ത് റാഷിദ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, നാദിയ, നിഷാന. സഹോദരങ്ങള്‍: എ.എച്ച് ഇബ്രാഹിം, ബീഫാത്തിമ, നാബിഷ, ആയിഷ, സൈനബി, അലീമ, പരേതനായ മൊയ്തീന്‍.

മയ്യിത്ത് മൂന്നു മണിയോടെ ബെദിര മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad