ഛണ്ഡിഗഡ് (www.evisionnews.in): പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സഹോദരന് വോട്ട് ചെയ്തില്ലെന്ന കാരണത്താല്‍ ഗുണ്ടാനേതാവ് സൈനികന്റെ പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തി. സോനിപഥ് ഗ്രാമത്തിലാണ് സംഭവം. സിയാച്ചിനിലെ സൈനികന്‍ സുശീല്‍ ചിക്കര എന്ന മേജറിന്റെ പിതാവ് 57 കാരന്‍ ജഗ്ബീര്‍ സിംഗും സഹോദരന്‍ 25 കാരന്‍ അനില്‍ ചിക്കരയുമാണ് കൊല്ലപ്പെട്ടത്.
കാരേവാരി ഗ്രാമത്തില്‍ കാനു ചിക്കര എന്ന് വിളിക്കുന്ന അജയ് എന്നയാളാണ് ഇവരെ കൊല ചെയ്തത്. ഇയാളുടെ സഹോദരന്‍ മത്സരിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ലെന്നതാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മെയ് 12ന് നടന്ന സംഭവത്തില്‍ തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് വീട്ടുകാര്‍ പോലീസിനെ നേരത്തേ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സൈന്യത്തിലെ മറ്റ് ബാച്ച്മേറ്റുകളുടെ സഹായത്തോടെ സുശീല്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Post a Comment
0 Comments