Type Here to Get Search Results !

Bottom Ad

ജില്ലയിലെ പോലീസ് വേട്ട അവസാനിപ്പിക്കണം :എംഎസ്എഫ്


കാസര്‍കോട് (www.evisionnews.in): തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് നടത്തിവരുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ എംഎസ്എഫ് പ്രസിഡണ്ട് ഷഫീഖ് തുരുത്തി, ജനറല്‍ സെക്രട്ടറി റഫീഖ് വിദ്യാനഗര്‍ സംയുക്ത പ്രസ്താവനയില്‍  ആവശ്യപ്പെട്ടു. അക്രമങ്ങളുടെ പേരില്‍ നിരപരാധികളുടെ മേലില്‍ കള്ളക്കേസ് ചുമത്തി അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കയറി സ്ത്രീകളേയും കുട്ടികളേയും വരെ ഭീഷണിപ്പെടുത്തുകയാണ് പോലീസ് ചെയ്യുന്നത്. 

എംഎസ്എഫ്, ലീഗ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് വീട്ടില്‍ കയറി ബലമായി പിടിച്ചു കൊണ്ട് പോയി കള്ളകേസ് ചുമത്തുന്ന പോലീസ് ആരുടെ നിര്‍ദേശമാണ് നടപ്പിലാക്കുന്നതെന്നും വിദ്യാര്‍ത്ഥികളടക്കമുളള നിരപരാധികളെ വേട്ടയാടിപ്പിടിക്കുന്നത് പുതിയ ഭരണകൂടത്തിന്റെ ആജ്ഞ പ്രകാരമാണോ എന്നും വ്യക്തമാക്കണം. ജില്ലയിലെ വിവിധയിടങ്ങളില്‍ അക്രമം അഴിച്ചുവിട്ട പ്രതികള്‍ പോലീസിന്റെ മൂക്കിനു താഴെ വിലസുമ്പോളും ലീഗ് അണികളെ തെരഞ്ഞുപിടിച്ചു തുറങ്കിലടക്കുന്ന നടപടികള്‍ അവസാനിപ്പിച്ചില്ലങ്കില്‍ നിയമപരമായി നേരിടാനും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവാനും യോഗം തീരുമാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad