തിരുവനന്തപുരം (www.evisionnews.in): സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ ആറു മാസം മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസവും തലസ്ഥാനത്തെ ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
സര്‍ക്കാരിന്റെ ആദ്യത്തെ ആറുമാസം നിര്‍ണായകമാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. മന്ത്രിമാരില്‍ ഏറെയും പുതുമുഖങ്ങളാണ്. ഭരണതലത്തില്‍ പരിചയമുണ്ടാക്കാനും ഉദ്യോഗസ്ഥരുമായി നിരന്തര ചര്‍ച്ചകള്‍ക്കുമാണ് കൂടുതല്‍ ദിവസവും വിളിപ്പാടകലെ ഉണ്ടായിരിക്കണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Post a Comment
0 Comments