Type Here to Get Search Results !

Bottom Ad

മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാളെ കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട് (www.evisionnews.in): റവന്യൂ മന്ത്രിയായി അധികാരമേറ്റ ഇ ചന്ദ്രശേഖരന്‍ നാളെ സ്വന്തം മണ്ഡലമായ കാഞ്ഞങ്ങാട്ടെത്തും. രാവിലെ 9.10ന് കണ്ണൂര്‍ എക്‌സ്പ്രസില്‍ എത്തുന്ന മന്ത്രിയെ റെയില്‍വെ സ്റ്റേഷനില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വരവേല്‍ക്കും. സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ കെ മാധവന്റെ വീട്ടിലെത്തി അനുഗ്രഹം ഏറ്റുവാങ്ങിയ ശേഷം രാവിലെ പത്തു മണിക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ മീറ്റ് ദി പ്രസില്‍ പങ്കെടുക്കും. 

തുടര്‍ന്ന് കാസര്‍കോട്ടെത്തുന്ന മന്ത്രി സിപിഐ ജില്ലാ ആസ്ഥാനവും ജില്ലാ കലക്ട്രേറ്റും സന്ദര്‍ശിക്കും. വൈകിട്ട് നാലുമണിക്ക് പി സ്മാരക ഹാളില്‍ കെ മാധവന്‍ ഫൗണ്ടേഷന്റെ സ്വീകരണം ഏറ്റുവാങ്ങും. തുടര്‍ന്ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് മന്ത്രിയെ ആനയിച്ച് എല്‍.ഡി.എഫ് പ്രകടനവും ഹോസ്ദുര്‍ഗിലെ മാന്തോപ്പ് മൈതാനിയില്‍ പൗരസ്വീകരണവും നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad