Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ വൃദ്ധമാതാവിനെ മകനും ഭാര്യയും ചേര്‍ന്ന് തല്ലിക്കൊന്നു



മംഗളൂരു (www.evisionnews.in): വൃദ്ധമാതാവിനെ മകനും ഭാര്യയും ചേര്‍ന്ന് തല്ലിക്കൊന്നു. കൊലക്ക് ശേഷം ഒളിവില്‍ കടന്ന യുവാവിനെ പോലീസ് തിരയുന്നു. ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ എടപ്പദവിലാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. 65കാരിയായ ദഗ്ഗുബായിയാണ് മരിച്ചത്. വീട്ടില്‍ മാതാവുമായുണ്ടായ വഴക്കിനിടയിലാണ് മകന്‍ ശ്രീനിവാസനും ഭാര്യ വിമലയും ചേര്‍ന്ന് ദഗ്ഗുബായിയെ അടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റൊരു മകന്‍ സദാനന്ദഗൗഡയുടെ പരാതിയില്‍ വിമലയെ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad