Type Here to Get Search Results !

Bottom Ad

കല്ലട്ര മാഹിന്‍ ഹാജിയെ അവഹേളിച്ച എം.പി ജാഫറിനെ ലീഗ് നീക്കി: ബഷീര്‍ വെള്ളിക്കോത്തിന് ശാസന



കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞ കല്ലട്ര മാഹിന്‍ ഹാജിക്കെതിരെ പരസ്യമായി നീങ്ങിയ കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ നടപടി. മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി ജാഫറിനെ സ്ഥാനത്ത് നിന്ന് നീക്കാനും പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിനെ പരസ്യശാസനക്ക് വിധേയനമാക്കാനുമാണ് ഞായറാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതിയോഗം തീരുമാനിച്ചത്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരളയാത്രക്കിടയില്‍ കാഞ്ഞങ്ങാട്ട് വെച്ചും തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയുമാണ് ബഷീറും ജാഫറും മാഹിന്‍ ഹാജിക്കെതിരെ തിരിഞ്ഞത്. ഇതിനെതിരെ മാഹിന്‍ ഹാജി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടംഗ നേതാക്കളുടെ സംഘം പ്രശ്‌നം അന്വേഷിച്ച് മാഹിന്‍ ഹാജിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ അടയിരിക്കുന്ന സമീപനം സ്വീകരിച്ചതോടെ മാഹിന്‍ ഹാജി വീണ്ടും പ്രകോപിതനാവുകയും വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെക്കുകയുമായിരുന്നു.



Keywords: kallatra-mahin-haji-raji-iuml-jafar

Post a Comment

0 Comments

Top Post Ad

Below Post Ad