ജെയ്പൂര്‍ (www.evisionnews.in): ഇന്ത്യയിലെ എല്ലാ സാമൂഹ്യ പ്രശ്നങ്ങള്‍ക്കും കാരണം നെഹ്റു കുടുംബമാണെന്നും രാജ്യത്ത് ബലാത്സംഗം വര്‍ധിക്കാന്‍ കാരണം കാരണം നെഹ്റു, ഗാന്ധി കുടുംബങ്ങളെന്ന് വിവാദ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ. ഗാന്ധി കുടുംബാംഗങ്ങളുടെ പേരിലുള്ള സ്മാരകങ്ങള്‍ ഇടിച്ചു നിരത്തണം. ഇതിന് ഇറാഖില്‍ സദ്ദാം ഹുസൈന്റെ സ്മാരകം തകര്‍ത്തത് മാതൃകയാക്കണമെന്നുംഅഹൂജ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവ്യനാണെന്നും എല്ലാ സാമൂഹ്യ തിന്മകളില്‍ നിന്നും അദ്ദേഹം ഇന്ത്യയെ മുക്തമാക്കുമെന്നും അഹൂജ പറഞ്ഞു.
അതേസമയം അഹൂജയുടെ പ്രസ്താവനയ്ക്കെതിരെ രാജസ്ഥാനിലെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അഹൂജയുടെ മാനസികനില തെറ്റിയിരിക്കുകയാണെന്നും എം.എല്‍.എ ആകാന്‍ അദ്ദേഹം യോജിച്ചയാളല്ലെന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജെ.എന്‍.യു സര്‍വകലാശാലയില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അഹൂജ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജെ.എന്‍.യുവില്‍ ദിവസം മൂവായിരം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
Post a Comment
0 Comments