Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്കയിലും ചെട്ടുംകുഴിയിലും ഓട്ടോകള്‍ തീവെച്ച് നശിപ്പിച്ചു



മധൂര്‍ (www.evisionnews.in): ഉളിയത്തടുക്കയിലും ചെട്ടുംകുഴിയിലും ബി ജെ പി പ്രവര്‍ത്തകരുടെ ഓട്ടോ റിക്ഷകള്‍ തീവെച്ച് നശിപ്പിച്ചു. ചെട്ടുംകുഴിയില്‍ ബി ജെ പിയുടെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച സുധാകരന്റെ ഓട്ടോയും ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍ റോഡിലെ സുനില്‍ കുമാറിന്റെ ഓട്ടോയുമാണ് തീവെച്ച് നശിപ്പിച്ചത്. സുധാകരന്റെ ഓട്ടോ റിക്ഷ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിക്കും സുനില്‍ കുമാറിന്റെ ഓട്ടോ 2.30നുമാണ് തീവെച്ച് നശിപ്പിച്ചത്. 

രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേസംഘമാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് സുധാകരനും സുനില്‍കുമാറും വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. വോട്ടെണ്ണലിന് ശേഷം കാസര്‍കോട് നഗരസഭാ പ്രദേശങ്ങളിലും മധൂര്‍, ചെങ്കള പഞ്ചായത്തുകളിലും വ്യാപകമായ അക്രമങ്ങളാണ് നടന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ തീവെപ്പ്.


Keywords: Kasaragod-news-fire-auto-bjp

Post a Comment

0 Comments

Top Post Ad

Below Post Ad