കാഞ്ഞങ്ങാട് (www.evisionnews.in): ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ച കാറില്‍ മരം കയറ്റിയ ലോറിയിടിച്ച് മധ്യവയസ്‌കന്‍ ദാരുണമായി മരിച്ചു. കുറ്റിക്കോല്‍ ബേത്തൂര്‍ പാറയിലെ ഗോപാലകൃഷ്ണനാണ് (58) മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ പടന്നക്കാട് ദേശീയ പാതയിലാണ് അപകടം.
ഗോപാലകൃഷ്ണനും മകനും അയല്‍വാസിയും പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന കാറില്‍ പടന്നക്കാട്ട് ദേശീയപാതയ്ക്കരികിലെ മരക്കമ്പനിയില്‍ നിന്ന് ലോറി പിറകോട്ടെടുക്കുകയായിരുന്ന ലോറിയിലെ കൂറ്റന്‍ മരത്തടികളിലൊന്ന് കാറിന്റെ വിന്റോ ഗ്ലാസിലേക്ക് ഇടിക്കുകയായിരുന്നു. രംഗം കണ്ടവര്‍ ഓടിക്കൂടി കാറില്‍ നിന്ന് തലക്കടിയേറ്റ ഗോപാലകൃഷ്ണനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഗിരീഷ് എന്ന യുവാവിനും പരിക്കുണ്ട്. ഭാര്യ: ഓമന. മക്കള്‍: ജിതിന്‍, ജിനേഷ്, ജിഷ്ണു.
Post a Comment
0 Comments