tതിരുവനന്തപുരം: (www.evisionnews.in) നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ച 34 പേര്‍ വിജയിച്ചു. ഇതില്‍ 28 പേരും എല്‍ഡിഎഫില്‍നിന്നാണ്. അഞ്ചു പേര്‍ യുഡിഎഫില്‍ നിന്നും എത്തി. പുതുമുഖ അംഗങ്ങളില്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ നിന്നുള്ള എം.രാജഗോപാലനുമുണ്ട്.
എം രാജഗോപാല്‍ (തൃക്കരിപ്പൂര്‍), എ എന്‍ ഷംസീര്‍ (തലശ്ശേരി), സി കെ ശശീന്ദ്രന്‍ (കല്‍പറ്റ), ഒ ആര്‍ കേളു (മാനന്തവാടി), പി വി അന്‍വര്‍ (നിലമ്പൂര്‍), കാരാട്ട് റസാഖ് (കൊടുവള്ളി), വി അബ്ദുറഹ്മാന്‍ (താനൂര്‍), യു ആര്‍ പ്രദീപ് (ചേലക്കര), കെ യു അരുണന്‍ (ഇരിങ്ങാലക്കുട), പി ആര്‍ സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), ഇ ടി ടൈസണ്‍ (കയ്പമംഗലം), കെ ഡി പ്രസേനന്‍ (ആലത്തൂര്‍), കെ ബാബു (നെന്മാറ), പി കെ ശശി (ഷൊര്‍ണൂര്‍), പി ഉണ്ണി (ഒറ്റപ്പാലം), കെ ജെ മാക്‌സി (കൊച്ചി), എം സ്വരാജ് (തൃപ്പൂണിത്തുറ), എല്‍ദോ എബ്രാഹാം (മൂവാറ്റുപുഴ), സി കെ ആശ (വൈക്കം), ആര്‍ രാമചന്ദ്രന്‍ (കരുനാഗപ്പള്ളി), പ്രതിഭാ ഹരി (കായംകുളം), വീണാജോര്‍ജ് (ആറന്മുള), എം നൌഷാദ് (ഇരവിപുരം), മുകേഷ് (കൊല്ലം), ഡി കെ മുരളി (വാമനപുരം), ഐ ബി സതീഷ് (കാട്ടാക്കട), സി കെ ഹരീന്ദ്രന്‍ (പാറശ്ശാല), കെ ആന്‍സലന്‍ (നെയ്യാറ്റിന്‍കര) എന്നിവരാണ് എല്‍ഡിഎഫ് പാനലില്‍ ജയിച്ച പുതുമുഖങ്ങള്‍.
പാറയ്ക്കല്‍ അബ്ദുള്ള (കുറ്റ്യാടി), ടി വി ഇബ്രാഹിം (കൊണ്ടോട്ടി), ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടക്കല്‍), റോജി എം ജോണ്‍ (അങ്കമാലി), എല്‍ദോസ് കുന്നപ്പള്ളി (പെരുമ്പാവൂര്‍) എന്നിവരാണ് യുഡിഎഫില്‍ നിന്നും ജയിച്ച കന്നിക്കാര്‍.
keyword-33-new-legislat-
Post a Comment
0 Comments