Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ ദേശീയ വേദി സംഘടിപ്പിച്ച ഇലക്ഷന്‍ ക്വിസ് ശ്രദ്ധേയമായി



മൊഗ്രാല്‍: (www.evisionnews.in) തെരഞ്ഞെടുപ്പ് ജ്വരം കണക്കിലെടുത്ത് യുവാക്കളില്‍ ജനാധിപത്യ ബോധം വളര്‍ത്തുക എന്ന ലക്ഷൃവുമായി മൊഗ്രാല്‍ ദേശീയ വേദി സംഘടിപ്പിച്ച ജില്ലാതല ഇലക്ഷന്‍ ക്വിസ്  2016ശ്രദ്ധേയമായി.പ്രൊജക്ടര്‍ ഉപയോഗിച്ച് ബിഗ് സ്‌ക്രീനില്‍ ചോദ്യങ്ങള്‍ തെളിയുന്ന രീതിയില്‍ ക്രമീകരിച്ച മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 10 ടീമുകള്‍ക്കാണ്  പങ്കെടുക്കാന്‍ അവസരം ലഭിച്ചത് .കേരള നിയമസഭ ചരിത്രങ്ങളും ഈ തെരഞ്ഞെപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളെ സംബന്ധിച്ചും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചുമാ യി 40 ചോദ്യങ്ങളായിരുന്നു 4 റൗണ്ട് നീണ്ട മത്സരത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ആവേശകരമായ മത്സരത്തില്‍ കെ.പത്മനാഭന്‍ മുള്ളേരിയ & രത്‌നാകരന്‍ ഷിറിയ സഖ്യം ഒന്നാം സ്ഥാനവും അഹ്‌റാസ് & തസ്രീഫ് കമ്പാര്‍ സഖ്യം രണ്ടാം സ്ഥാനവും നേടി.വിജയികള്‍ക്ക് യഥാക്രമം 2001, 1001 എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡുകളും ടോഫികളും ലഭിച്ചു.കാണികള്‍ക്കായി പ്രത്യേക ചോദ്യങ്ങള്‍ സംഘടിപ്പിച്ച് സ്‌പോട്ട് സമ്മാനങ്ങള്‍ നല്കി. ദേശീയ വേദി പ്രസിഡണ്ട് ടി കെ അന്‍വര്‍ ക്വിസ് മാസ്റ്ററായിരുന്നു.ഖാദര്‍ മാസ്റ്റര്‍, ശിഹാബ് മാസ്റ്റര്‍ എന്നിവര്‍ സാങ്കേതിക വശങ്ങള്‍ നിയന്ത്രിച്ചു. മൊഗ്രാല്‍ ദേശീയ വേദി യു.എ.ഇ കമ്മിറ്റി ട്രഷറര്‍ ടി.പി.അനീസ് പരിപാടി ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക് കേരള ഉറുദു അക്കാഡമി സെക്രട്ടറി എം.മാഹിന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിക്ക് ദേശീയ വേദി ജന, സെക്രട്ടറി കെ.പി.മുഹമ്മദ്, ഹാരിസ് ബാഗ്ദാദ്, ബി.കെ അബ്ദുല്‍ ഖാദര്‍ ,മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഖാദര്‍ മൊഗ്രാല്‍, സിദ്ദീഖ് റഹ്മാന്‍, മുഹമ്മദ് അബ്‌കോ, ഷക്കീല്‍ അബ്ദുള്ള, ടി.എ.ജലാല്‍, റിയാസ് മൊഗ്രാല്‍, കെ.കെ.അഷറഫ്, ടി കെ ജാഫര്‍, നൗഷാദ് മലബാര്‍ നേതൃത്വം നല്കി.  ഫോട്ടോ അടിക്കുറിപ്പ്: മൊഗ്രാല്‍ ദേശീയ വേദി സംഘടിപ്പിച്ച ഇലക്ഷന്‍ ക്വിസ്  2016 വിജയികള്‍ക്ക് കേരള ഉറുദു അക്കാഡമി സെക്രട്ടറി എം.മാഹിന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.


Keyword-Election-quiz-mogral

Post a Comment

0 Comments

Top Post Ad

Below Post Ad