കാഞ്ഞങ്ങാട് : (www.evisionnews.in) കാഞ്ഞങ്ങാട് മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷം. ആറങ്ങാടിയില്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.വീടുകള്‍ കള്‍ക്ക് നേരെ അക്രമങ്ങല്‍ ഉണ്ടായി. എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് തീവെച്ചു, സിപിഐഎം പ്രവര്‍ത്തകന്റെ കാറും, ടിപ്പറും തകര്‍ത്തു. വ്യാഴാഴ്ച്ച ഉച്ചയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരനെ പടന്നക്കാട് വോട്ടിങ് കേന്ദ്രത്തില്‍ നിന്ന് ആനയിച്ച് നഗരത്തിലേക്കെത്തിക്കാന്‍ മടിക്കൈ ഭാഗത്തു നിന്ന് ബൈക്കില്‍ എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആറങ്ങാടിയില്‍ വെച്ച് ലീഗുകാര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയും സോഡാകുപ്പി കൊണ്ട് എറിയുകയുരുന്നുവെന്നുന്ന് എല്‍.ഡി.എഫ് അറിയിച്ചു. സിപിഐഎം പ്രവര്‍ത്തകന്‍ സഞ്ചരിച്ച ബൈക്ക് കൂളിയങ്കാലില്‍ വെച്ചാണ് തീവെച്ചത്. വിവരമറിഞ്ഞെത്തിയ സിഐടിയു പ്രവര്‍ത്തകന്‍ അശോകന്‍, അഖില്‍ എന്നിവരെയും അക്രമിച്ചു. തെരുവത്ത് ലക്ഷ്മിനഗറിലെ ചാത്തുവേട്ടന്‍ സ്മാരക മന്ദിരത്തിന് നേര്‍കും ഓഫീസ് പരിസരത്തെ ബാലന്‍, സുകുമാരന്‍, കലയറ തങ്കമണി, കലയറ ബാലകൃഷ്ണന്‍, കലയറ സുനില്‍, ചിത്രാ ചന്ദ്രന്‍, എന്നിവരുടെ വീടുകള്‍ക്ക് നേരെയും അക്രമം ഉണ്ടായി. സംഘര്‍ഷം പടര്‍ന്നതോടെ പൊലീസും കേന്ദ്രസേനയും ആറങ്ങാടിയിലെത്തി.മുസ്ലിംലീഗുകാര്‍ പൊലീസിനു നേരെ കല്ലേറു നടത്തിയതായും പരാതിയുണ്ട്. കല്ലേറില്‍ എഎസ്‌ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷിനു എന്നിവര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എഎസ്‌ഐ മോഹനനെ മഗ്ലൂരു സ്വകാര്യശുപത്രിയിലേക്കു മാറ്റി. അക്രമികളെ പിന്തിരിപ്പിക്കാന്‍ പൊലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു.
Keyword-league-cpm-election-khd

Post a Comment
0 Comments