Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും കല്ലേറും അക്രമവും; പോലീസ് ലാത്തി വീശി


കാസര്‍കോട്: (www.evisionnews.in) വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് പിന്നാലെ കാസര്‍കോട്ടും പരിസരങ്ങളിലും കല്ലേറും അക്രമവും പടര്‍ന്നു. ഇതോടെ കാസര്‍കോട്ടേക്കുള്ള ബസോട്ടം ഭാഗികമായി നിലച്ചു. ജനം പെരുവഴിയിലായി. കറന്തക്കാടാണ് ആദ്യം കല്ലേറുണ്ടായത്. ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയായിരുന്നു. തുടര്‍ന്ന് പുതിയബസ് സ്റ്റാന്‍ഡ് പരിസരത്തും ടൗണ്‍ സ്റ്റേഷന് മുന്നിലും കല്ലേറുണ്ടായി.

തുടര്‍ന്ന് വിദ്യാനഗറിലേക്ക് സംഘര്‍ഷം വ്യാപിച്ചു. റോഡരികില്‍ കൂട്ടിയിട്ട കല്ല് ഉപയോഗിച്ചാണ് ഏറ് തുടങ്ങിയത്. അക്രമി സംഘത്തെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പാദൂര്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ വ്യാപാരികള്‍ തന്നെ അടച്ചു. കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡിലും നിരവധി പേരാണ് ബസ് കാത്തു നില്‍ക്കുന്നത്. കല്ലേറിനെ തുടര്‍ന്ന് ബസുകള്‍ പലയിടങ്ങളില്‍ നിര്‍ത്തിയിടുകയായിരുന്നു. നഗരത്തിലെ കടകമ്പോളങ്ങളില്‍ ചിലത്‌ അടച്ചതിനെ തുടര്‍ന്ന് ഭാഗിക ഹര്‍ത്താലിന്റെ പ്രതീതിയാണ്.

keywords: kasaragod-assault-police-lathi-kd

Post a Comment

0 Comments

Top Post Ad

Below Post Ad