Type Here to Get Search Results !

Bottom Ad

വി.എസ് ഫിദല്‍ കാസ്‌ട്രോ; പിണറായി വിജയന്‍ മുഖ്യമന്ത്രി-യെച്ചൂരി


തിരുവനന്തപുരം; (www.evisio) പിണറായി വിജയനായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എകാകണ്ഠമായാണ് പിണറായി വിജയനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതെന്നും യെച്ചൂരി പറഞ്ഞു. വന്ദ്യ വയോധികനായ വി.എസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണെന്നും പാര്‍ട്ടിയുടെ പടക്കുതിരയാണെന്നും യെച്ചൂരി വിശേഷിപ്പിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍  യെച്ചൂരിക്ക് പുറമേ വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും സന്നിഹിതനായിരുന്നു.


keyword-cpm-kerala-

Post a Comment

0 Comments

Top Post Ad

Below Post Ad