Type Here to Get Search Results !

Bottom Ad

എല്‍ഡിഎഫ് വിജയത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് ശക്തം: പിണറായി


തിരുവനന്തപുരം:  (www.evisionews.in) സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചതിനു പിന്നിലെ പ്രേരക ശക്തികളിലൊന്ന്   സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മുന്നണിക്ക് വേണ്ടി സജീവമായി ഇടപെട്ട സോഷ്യല്‍ മീഡിയാ സുഹൃത്തുകളോട് പിണറായി നന്ദി പറഞ്ഞു. 

സോഷ്യല്‍ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിത്. പലതും മറച്ചുവെക്കാനും വഴിതിരിച്ചു വിടാനും വലതുപക്ഷ മാധ്യമങ്ങള്‍ മത്സരിച്ചപ്പോള്‍, ഓരോ വിഷയത്തിന്റെയും വസ്തുതകള്‍ തെളിവ് സഹിതം നിരത്തി മറുവാദം ഉന്നയിക്കാന്‍ ആരോഗ്യകരമായ ഇടപെടലാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായത്. അത് കൊണ്ട് തന്നെ ഒരു നുണയും ഒരു ദുഷ്പ്രചാരണവും വിജയിച്ചില്ല. യു ഡി എഫ് അഴിമതി ഭരണത്തെ തെളിവുകള്‍ നിരത്തി തുറന്നുകാട്ടാനും മതനിരപേക്ഷതയ്‌ക്കെതിരായ വെല്ലുവിളിയെ എതിരിടാനും സാമൂഹിക മാധ്യമങ്ങളില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ഉണ്ടായത്.സിപി ഐ എം പ്രവര്ത്തകരും അനുഭാവികളും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടു വന്നു നേരിന് വേണ്ടി അണിചേരുന്ന അനുഭവമാണ് ഉണ്ടായത്.

ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള മലയാളികള്‍ ഇതില്‍ പങ്കു ചേര്‍ന്നു. ഓരോ വിഷയം ഉയര്ന്നു വരുമ്പോഴും അതിന്റെ രാഷ്ട്രീയവും ശരിയും ഉയര്‍ത്തിപ്പിടിച്ച് ഇടപെടാനും കള്ള നാണയങ്ങളെ തുറന്നു കാട്ടാനും കഴിഞ്ഞു. ഇതര മുന്നണികള്‍ വാടകയ്‌ക്കെടുത്തും കരാര്‍ നല്കിയും ഇത്തരം പ്രവര്ത്തനം സംഘടിച്ചപ്പോള്‍ ഇടതു പക്ഷത്തിനു വേണ്ടി സ്വയം മുന്നോട്ടു വന്ന രാണ് പടപൊരുതിയത് എന്നും പിണറായി പറഞ്ഞു.

keyword- ldf-social-media



Post a Comment

0 Comments

Top Post Ad

Below Post Ad