കുമ്പള: (www.evisionnews.in) കുമ്പള പെര്‍വാഡില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. പെര്‍വാഡിലെ ഷംസുദ്ദീന്‍(32), മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് ഹനീഫ്(31) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 8 മണിയോടെ പെര്‍വാഡ് കോട്ട റോഡിലാണ് സംഭവം. ഷംസുദ്ദീന്‍ എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഷംസുദ്ദീനും ഹനീഫും കോട്ട റോഡില്‍ വെച്ച് ചിലരോട് സംസാരിച്ച് കൊണ്ടിരിക്കെ ബൈക്കുകളിലെത്തിയ ആറംഗ സംഘം അക്രമിക്കുകയായിരുന്നു. ഷംസുദ്ദീന്റെ പരിക്ക് സാര മുള്ളതാണ്. വലത് കൈ വെട്ടേറ്റ് മുറിഞ്ഞിട്ടുണ്ട്. കാലിനും തലയുടെ പിറക് വശത്തും വെട്ടേറ്റിട്ടുണ്ട്. ഹനീഫയുടെ പുറത്താണ് വെട്ടേറ്റത്. വെട്ടേറ്റ ഇരുവരെയും നാട്ടുകാര്‍ കുമ്പള സഹകരണാസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
വാറണ്ട് കേസിലെ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ചായിരുന്നുവത്രെ അക്രമം. വിവരമറിഞ്ഞ് കുമ്പള സി.ഐ. പി. അബ്ദുല്‍ മുനീറിന്റെയും എസ്.ഐ. ബെല്‍വിന്‍ ജോസിന്റെയും നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബോട്ട് മുഹമ്മദ്, മുഹമ്മദ് അലി, റിയാസ്, സുഹാസ് റഫീഖ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്.
keywords: kumbala-kill-case-pervad

Post a Comment
0 Comments