Type Here to Get Search Results !

Bottom Ad

പത്തില്‍ പത്തരമാറ്റോടെ എന്‍.എ.സുലൈമാന്റെ മകള്‍


കാസര്‍കോട്:(www.evisionnews.in)കലാകായിക മേഖലയ്ക്ക് പുറമെ പഠനത്തിലും മികവ് തെളിയിച്ച് ഹഫ്‌സത്ത് സുസ്‌ന. വിദ്യാനഗര്‍ ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സുസ്‌ന സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മികവ് തെളിയിച്ചത്.

ചിന്മയാ മിഷന്‍ ഓള്‍ ഇന്ത്യ തലത്തില്‍ നടത്തിയ മത്സരത്തില്‍ ഷോട്ട്പുട്ടില്‍ മികച്ച വിജയം കൈവരിച്ച സുസ്‌ന നാടകം, ചിത്രരചന, ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. ഒന്നാം ക്ലാസ് മുതല്‍ തന്നെ ചിന്മയ സ്‌കൂളിലായിരുന്നു പഠനം. കലാകായിക മത്സരങ്ങള്‍ക്ക് പുറമെ പഠന തലത്തിലും മികവ് തെളിയിച്ചത് സ്‌കൂളിനെ തന്നെ അഭിമാനമായിരിക്കുകയാണ്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ എന്‍.എ സുലൈമാന്‍ പി.എ മുംതാസ് ദമ്പതികളുടെ മകളാണ് സുസ്‌ന. സഹോദരന്‍ അബ്ദുല്ല സുനൈസ് ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. സഹോദരി ആസിയത്ത് സുനൈല മംഗളൂരു ഏനപ്പോയ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മറ്റൊരു സഹോദരന്‍ അബൂബക്കര്‍ സുഫാസ് പ്ലസ് ടു കഴിഞ്ഞതിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോച്ചിംഗിന് ചേര്‍ന്നിരിക്കുകയാണ്


Post a Comment

0 Comments

Top Post Ad

Below Post Ad