Type Here to Get Search Results !

Bottom Ad

ലയണ്‍സ് ക്ലബ് സംസ്ഥാന അവാര്‍ഡ് പി. ഗോവിന്ദന്.


നീലേശ്വരം :(www.evisionnews.in) സംസ്ഥാനത്തെ മികച്ച ലയണ്‍സ് ക്ലബ് പ്രസിഡന്റിനുള്ള അവാര്‍ഡ് നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബിലെ പി. ഗോവിന്ദന്.

മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെയുള്ള ക്ലബുകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഇന്റര്‍നാഷണല്‍ മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് 318 ലെ പ്രവര്‍ത്തന മികവിനാണു പുരസ്‌കാരം. ലയണ്‍സ് ക്ലബ് പ്രസിഡന്റുമാര്‍ക്കു കിട്ടുന്ന ഏറ്റവും മികച്ച ബഹുമതിയാണിത്. തിരുവനന്തപുരം കോവളത്തു നടന്ന ചടങ്ങില്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അവാര്‍ഡ് സമ്മാനിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളും മാഹിയും ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് 318 ഇയിലെ ഏറ്റവും മികച്ച പ്രസിഡന്റിനുള്ള അവാര്‍ഡും ഇദ്ദേഹം നേടിയിരുന്നു. ലയണ്‍സ് ക്ലബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യക്തിഗത അവാര്‍ഡും നേതൃത്വ മികവിനുള്ള സ്വര്‍ണമെഡലും അന്തര്‍ദേശീയ പ്രസിഡന്റ് ഇദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. സിന്‍ഡിക്കറ്റ് ബാങ്കില്‍ നിന്നു മാനേജരായി വിരമിച്ച ഗോവിന്ദന്‍ സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad