Type Here to Get Search Results !

Bottom Ad

മര്‍ഹബ യാ റമദാന്‍, കെ എം സി സി റംസാന്‍ പ്രഭാഷണം 4ന് ദുബൈ സുന്നി സെന്ററില്‍

evisionnews

ദുബൈ :(www.evisionnews.in)കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മര്‍ഹബ യാ റംസാന്‍ പ്രഭാഷണം ജൂണ്‍ നാലിന് രാത്രി ഒമ്പത് മണിക്ക് ദേര ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള ദുബൈ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യുവ പണ്ഡിതനും പ്രഗല്‍ഭ പ്രസാംഗികനുമായ ഖലീല്‍ ഹുദവി കല്ലായം മുഖ്യ പ്രഭാഷണം നടത്തും.

കെ എം സി സി നേതാക്കള്‍, മത സാമൂഹിക സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും. മുഴുവന്‍ വിശ്വാസികളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യാപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0556743258, 0557987200, 0505747636 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

keywords : kmcc-ramzan-speech-kaleel-huday
Tags

Post a Comment

0 Comments

Top Post Ad

Below Post Ad