കുമ്പള:(www.evisionnews.in)മൊഗ്രാല്‍ പെര്‍വാര്‍ഡ് കൊപ്ര ബസാറിന് സമീപം രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. പെര്‍വാഡിലെ ഷംസുദ്ദീന്‍ (29), ഹനീഫ് (31) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതില്‍ ഷംസുദ്ദീന്റെ നില ഗുരുതരമാണ്. ഇരുവരെയും മംഗളൂരുവിലെ ഐലന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തുള്ള ഗ്രൗണ്ടില്‍ സംസാരിച്ചു കൊണ്ടിരിക്കെ കാറിലും ബൈക്കിലുമെത്തിയ സംഘം ഇരുവരെയും അക്രമിക്കുകയായിരുന്നു. സംഭവ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

Post a Comment
0 Comments