Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടും അക്രമം ; ചന്ദ്രശേഖരന്‍ എം.എല്‍.എയേയും, എകെ നാരായണനേയും അക്രമിച്ചു.



കാഞ്ഞങ്ങാട് : (www.evisionnews.in) ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും എല്‍ഡിഎഫ് നേതാക്കളെയും മാവുങ്കാലില്‍ വെച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.  മണ്ഡലത്തിലെ വോട്ടര്‍മാരോട നന്ദിപറയാന്‍ പര്യടനം നടത്തിയ  എംഎല്‍എയും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും, സിപിഐഎം മുതിര്‍ന്ന നേതാവുമായ ഏ കെ നാരയണന്‍, സെക്രട്ടറിയും സിപിഐ നേതാവുമായ കെ വി കൃഷ്ണന്‍, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ടി കെ രവി, നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ചായ്യോത്തെ ഹക്കീം എന്നിവരെ മാവുങ്കാലില്‍ വെച്ച്  ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. ചന്ദ്രശേഖരനെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 വ്യാഴാഴ്ച്ച വൈകിട്ട് നാലുമണിയോടെയാണ് എംഎല്‍എയും നേതാക്കളും സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് അക്രമിച്ചത്. വ്യാഴാഴ്ച്ച രണ്ടുമണിയോടെയാണ്് പടന്നക്കാട് നിന്ന്  പര്യടനം ആരംഭിച്ചത്. പുതിയകോട്ട, കോട്ടച്ചേരി, കാറ്റാടി, മടിയന്‍, രാമഗിരി, വെള്ളിക്കോത്ത് എന്നിവടങ്ങളിലെ സ്വീകരണത്തിനു ശേഷം മാവുങ്കാല്‍ വഴി ഇരിയ അട്ടേങ്ങാനം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം മൂലക്കണ്ടത്തിനും മാവുങ്കാലിനും ഇടയിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ചാണ് അക്രമികള്‍ തടഞ്ഞ് നിര്‍ത്തിയത്. ജീപ്പ് ഡ്രൈവര്‍ ചായ്യോം സ്വദേശി ഹക്കീം (35) നെ വലിച്ച് പുറത്തിട്ട് കമ്പിവടി കൊണ്ട്  തലയ്ക്കടിച്ച് വീഴ്ത്തിയത്. പിന്നീട് എംഎല്‍എയെ വാഹനത്തില്‍ നിന്ന്് ബലമായി പിടിച്ചിറക്കി അക്രമിച്ചു.    എംഎല്‍എയെ രക്ഷിക്കാന്‍ എത്തിയ ഏ കെ നാരായണന്‍, ടി കെ രവി എന്നിവരെയും മര്‍ദ്ദിച്ചു. എംഎല്‍എ തൊട്ടടുത്ത വീട്ടില്‍ അഭയം പ്രാപിച്ച് പൊലീസിനെ വിളിച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. 
അക്രമത്തില്‍ പരിക്കേറ്റവരെ പി കരുണാകരന്‍ എംപി, സിപിഐഎം ജില്ലാ സെക്രട്ടി കെ പി സതീഷ് ചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സിപിഐഎം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അപ്പുകുട്ടന്‍, എം പൊക്ലന്‍, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, ടി കോരന്‍, തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad