എറണാകുളം: (www.evisionnews.in) പെരുമ്പാവൂരിലെ ജിഷയുടെ കൊലക്കേസ് അന്വേഷണം സഹോദരി ദീപയുടെ സുഹൃത്തിലേക്ക് നീളുന്നു. അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ട്. വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളവും കസ്റ്റഡിയില്‍ ഉള്ളവരുടേതുമായി സാമ്യമില്ലെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം നീണ്ടത്. വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്.
കൊലയ്ക്കു ശേഷം യുവാവ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങി. അന്വേഷണത്തിന് പത്തു് സ്‌ക്വാഡുകളെ രംഗത്തിറക്കിയിട്ടുണ്ട്. സഹോദരി അച്ഛനൊപ്പം താമസിച്ചിരുന്ന സമയത്ത് ഇയാള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു. കഞ്ചാവ് വില്‍പനക്കാരനായ ഇയാള്‍ക്ക് പെണ്‍വാണിഭ സംഘവുമായും ബന്ധമുണ്ടെന്ന് പൊലീസിന് വിവരമുണ്ട്.
keywords: jisha-death-inquiry-to-friend-of-sister

Post a Comment
0 Comments