കാസര്‍കോട്:(www.evisionnews.in) മുസ്ലിം ലീഗില്‍ നിന്ന് തന്നെ പുകച്ചു പുറത്താക്കാനും രാഷ്ട്രീയരംഗത്തു നിന്ന് നിഷ്‌കാസനം ചെയ്യാനും ഒരു ലോബി കിണഞ്ഞ് ശ്രമിക്കുകയാണെന്നും ഇതിനുള്ള ഗൂഢ നീക്കങ്ങള്‍ തുടരുകയാണെന്നും മുസ്ലിം ലീഗിന്റെ മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ.ഹമീദ് ഹാജി. ഉടന്‍ നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞടുപ്പില്‍ ഹമീദ് ഹാജി ഇടത് സ്ഥാനാര്‍ത്ഥിയാവുമെന്ന സോഷ്യല്‍മീഡിയ പ്രചാരണം ശക്തമാകുന്നതിനെ കുറിച്ച് ഇ-വിഷന്‍ ആരാഞ്ഞപ്പോഴാണ് ഹമീദ് ഹാജി മനസ്സ് തുറന്നത്.
തന്നെ പാര്‍ട്ടിയുടെ ജില്ലാ നേതൃസ്ഥാനത്തു നിന്ന് നീതീകരണമില്ലാതെ പുറത്താക്കിയതിനെതിരെ സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ക്ക് അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇതിന്‍മേല്‍ ഒരു അനുകൂലമായ തീരുമാനത്തിന് താന്‍ കാത്തിരിക്കുകയാണ്. അതിനിടയിലാണ് സത്യവുമായി പുലബന്ധമില്ലാത്ത നവമാധ്യമ പ്രചാരണം തുടരുന്നത്. ഉദുമ ഡിവിഷനില്‍ ഇടതിനൊപ്പം നില്‍ക്കാന്‍ ആലോചിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെയാരും സമീപിച്ചിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ഹമീദ് ഹാജി പറഞ്ഞു.
എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്ത് കടന്നുവന്ന ഹമീദ് ഹാജി ഇപ്പോള്‍ പാര്‍ട്ടിയില്‍ അനഭിമതനണെങ്കിലും ചിലപോക്കറ്റുകളില്‍ ഇദ്ദേഹത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഉദുമ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകരുടെ ഉറ്റ തോഴനാണ് ഹമീദ് ഹാജി. അതുകൊണ്ട് തന്നെയാണ് നിയമസഭാ തെരഞ്ഞടുപ്പില്‍ ഹമീദ് ഹാജിയെ മത്സരിപ്പിക്കാന്‍ ഉദുമയിലെ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. എന്നാല്‍ ചിലരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അദ്ദേഹം ലീഗിനെതിരെ തിരിഞ്ഞില്ല. കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയുടെ ട്രഷററാണ് മികച്ച പ്രാസംഗികന്‍ കൂടിയായ ഹമീദ് ഹാജി.
Keyword-Hameed-Haji-Kanhangad
Post a Comment
0 Comments