Type Here to Get Search Results !

Bottom Ad

തെരുവുനായ്ക്കളുടെ അക്രമണം; നൂറോളം കോഴികളെ കടിച്ചുകൊന്നു


ചെറുവത്തൂര്‍: (www.evisionnews.in) തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നൂറോളം കോഴികള്‍ ചത്തു. കൊടക്കാട് ആനിക്കാടിയിലെ കെ.വി.ദിവാകരന്റെ കോഴികളെയാണ് കൂടിനകത്ത് കയറിയ നായ്ക്കള്‍ കടിച്ചുകൊന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കൂട്ടമായെത്തിയ നായ്ക്കള്‍ കോഴികളെ കടിച്ചുകീറിയത്. 

കൂടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന നായ്ക്കള്‍ കോഴികളെ കടിച്ചുകീറുകയായിരുന്നു. കോഴികള്‍ കൂവുന്നത് കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും നായ്ക്കളുടെ വലിയ സംഘമായതിനാല്‍ നോക്കിനില്ക്കാനേ കഴിഞ്ഞുള്ളു.  ആനിക്കാടി പ്രദേശത്ത് തെരുവുനയ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.

keywords: street-dogs-chicken-assault-death-chicken

Post a Comment

0 Comments

Top Post Ad

Below Post Ad