പയ്യന്നൂര്‍: (www.evisionnews.in) കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.30ന് കരിവെള്ളൂര്‍, അന്നൂരിലാണ് അപകടം. വെള്ളൂര്‍ ജവഹര്‍ വായന ശാലയ്ക്കു സമീപത്തെ അബൂബക്കര്‍സക്കീന ദമ്പതികളുടെ മകനും പയ്യന്നൂര്‍, പെരുമ്പ, ദുബായ് ബസാറിലെ ജീവനക്കാരനുമായ എ.എ.ഷംസുദ്ദീന്‍ (28) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്തും ഗള്‍ഫില്‍ നിന്നു അവധിക്കെത്തിയ പാടിച്ചാല്‍ സ്വദേശിയുമായ എട്ടിക്കുളത്തു താമസിക്കുന്ന ഷംഷീറി(27)നെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന റിട്‌സ് കാറും എതിരെ വന്ന ഇന്നോവ ടാക്‌സി കാറും കൂട്ടിയിടിച്ചാണ് അപകടം. ഷംഷീര്‍ ആണ് റിട്‌സ് കാര്‍ ഓടിച്ചിരുന്നത്. ഷംസുദ്ദീനും ഷംഷീറും നേരത്തെ ദുബായ് ബസാറിലെ ജീവനക്കാരായിരുന്നു. പിന്നീട് ഗള്‍ഫിലേയ്ക്കു പോയ ഷംസീര്‍ അവധിക്കു നാട്ടിലെത്തുകയായിരുന്നു. ഷംസുദ്ദീന്റെ കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലേയ്ക്കു പോവുകയായിരുന്നു ഇരുവരും. ഫസരിയയാണ് ഷംസുദ്ദീന്റെ ഭാര്യ. ഫാത്തിമത്ത് ഷബാന, ഒന്‍പതു മാസം പ്രായമുള്ള ഷഹസാദ് മക്കളും റഷീദ്, ജമാല്‍ സഹോദരങ്ങളുമാണ്.
keyword-car-accednt-payyannur
Post a Comment
0 Comments