കുമ്പള: (www.evisionnews.in) ബായാര്‍ പൊന്നങ്കളം മുജമ്മയില്‍ സ്വലാത്ത് വാര്‍ഷികം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച നാലുബസുകള്‍ക്ക് നേരെ കല്ലേറ്.
15 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് കണ്ണാടിപ്പാറ, സോങ്കാല്‍ എന്നിവിടങ്ങളില്‍ വെച്ചാണ് സംഭവം. നാലു ബസുകളുടേയും മുന്‍വശത്തേയും പിറകുവശത്തേയും അരികിലേയും ഗ്ലാസുകള്‍ തകര്‍ന്നു. ഒരാളുടെ കണ്ണിനാണ് പരിക്ക്. കല്ലേറിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിന് പിന്തുണ നല്‍കിയതിരെ ചൊല്ലിയുള്ള വിരോധമാണ് കല്ലേറിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
keyword-bus-bayar-majlis-attck

Post a Comment
0 Comments