Type Here to Get Search Results !

Bottom Ad

പിണറായിയില്‍ ബോംബേറ് സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു


തലശ്ശേരി; (www.evisionnews.in) പിണറായി വിജയന്റെ വിജയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറ്. ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രവീന്ദ്രന്‍ എന്നയാളാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. വാഹനത്തില്‍ സഞ്ചരിച്ചവര്‍ക്ക് നേര്‍ക്കാണ് ബോംബെറിഞ്ഞത്. രവീന്ദ്രന്റെ മൃതദേഹം തലശ്ശേരി സഹകരണാശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളില്‍ ് പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

ബോംബെറിഞ്ഞത് ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. തിരഞ്ഞെടുപ്പിന്ന് ഒരാഴ്ച മുമ്പ് എല്‍.ഡി.എഫിന്റെ പ്രചാര സാമഗ്രികള്‍ ധര്‍മ്മടം മണ്ഡലത്തില്‍ വ്യാപകമായി കീറിയും തീവെച്ചും നശിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാമ് ബോംബേറെന്ന് സി.പി.എം നേതൃത്വം പറയുന്നു.
Keyword- pinaray-bomb blast

Post a Comment

0 Comments

Top Post Ad

Below Post Ad