Type Here to Get Search Results !

Bottom Ad

മത്സരം യുഡിഎഫും ബിജെപിയും തമ്മില്‍; എല്‍ഡിഎഫ് മൂന്നാംസ്ഥാനത്ത്: മുഖ്യമന്ത്രി


ആലപ്പുഴ: (www.evisionnews.in) സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലപ്പുഴയിലെ കുട്ടനാട്ടിലാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രയോഗിച്ച തന്ത്രം മുഖ്യമന്ത്രി വീണ്ടും പുറത്തെടുത്തിട്ടത്. ബിജെപിയുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ എല്ലാം എല്‍ഡിഎഫ് മൂന്നാംസ്ഥാനത്താണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളടക്കം പല മണ്ഡലങ്ങളിലും ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ അവസ്ഥയിലാണ് സിപിഐഎം യുഡിഎഫിനെതിരെ ബിജെപി ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് എതിരാക്കാമെന്നത് ഇത്തവണ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാനമത്സരം എന്ന പ്രചാരണവുമായി എത്തിയിരുന്നു. ഈ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം ഇനിയും നിലച്ചിട്ടില്ല. അതിനിടയിലാണ് കുട്ടനാട്ടില്‍ അരുവിക്കര മോഡല്‍ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചത്.

keywords: udf-bjp-contest-ldf-third-chance

Tags

Post a Comment

0 Comments

Top Post Ad

Below Post Ad