Type Here to Get Search Results !

Bottom Ad

തെരഞ്ഞടുപ്പ് ; സ്ലിപ്പ് കൊടുക്കാന്‍ പോയ ബൂത്ത് ലവല്‍ ഓഫീസറെ കീരികടിച്ചു



കാഞ്ഞങ്ങാട്: (www.evisionnews.in) തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി സ്ലിപ്പ് വിതരണത്തിന് പോയ ബൂത്ത് ലവല്‍ ഓഫീസറെ കീരികടിച്ച് പരിക്കേല്‍പ്പിച്ചു.പയ്യന്നൂര്‍ സ്വദേശി കെ.രാമചന്ദ്രനെ(63)യാണ് ചൊവ്വാഴ്ച ചൊന്നൂരില്‍ വെച്ച് കീരികടിച്ച് പരിക്കേല്‍പ്പിച്ചത്. 
പയ്യന്നൂര്‍ മണ്ഡലത്തിലെ 72ാം നമ്പര്‍ ബൂത്തിലെ ബൂത്ത് ലവല്‍ ഓഫീസറായ രാമചന്ദ്രന്‍ അന്നൂരിലെ ഒരു വീട്ടിലേക്ക് സ്ലിപ്പ് നല്‍കാനെത്തിയപ്പോഴാണത്രെ പറമ്പില്‍ നിന്നും ഓടിയെത്തി കീരി വലതുകാലില്‍ കടിച്ചത്. കടിയേറ്റ് വീണ ഇയാളെ വീണ്ടും ഇടതുകാലിലും കീരി കടിക്കുകയായിരുന്നു. പരിക്കേറ്റ രാമചന്ദ്രനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad