Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്‌പോസ്റ്റ്; രാഷ്ട്രീയ ആയുധമാക്കി എല്‍ ഡി എഫ് ധര്‍ണ്ണ


മഞ്ചേശ്വരം: (www.evisionnews.in) കാസര്‍കോട് മംഗലാപുരം ദേശീയപാതാ റൂട്ടില്‍ മരണക്കുരുക്കായി മാറിയ മഞ്ചേശ്വരം ചെക്‌പോസ്റ്റിന്റെ ശോച്യത പരിഹരിക്കണമെന്നും സമഗ്രവികസനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ഹൊസംഗടിയില്‍ ഏകദിന ധര്‍ണ്ണ തുടങ്ങി. രാവിലെ തുടങ്ങിയ ധര്‍ണ്ണ വൈകിട്ട് സമാപിക്കും. 

എല്‍ ഡി എഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടും യു ഡി എഫ് സര്‍ക്കാര്‍ ചെക്‌പോസ്റ്റ് വികസനത്തിന് തുരങ്കം വെക്കുകയായിരുന്നുവെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സി പി എം ജില്ലാ കമ്മിറ്റി അംഗം കെ. ജയാനന്ദന്‍ പറഞ്ഞു. ഇതുമൂലമാണ് ചെക്‌പോസ്റ്റില്‍ റോഡപകടങ്ങള്‍ പെരുകിയതും നിരവധി മനുഷ്യജീവനുകള്‍ പൊലിഞ്ഞതെന്നും ജയാനന്ദന്‍ ചൂണ്ടിക്കാട്ടി. ഐ എന്‍ എല്‍ ജില്ലാ ട്രഷറര്‍ സഫറുല്ല ഹാജി അധ്യക്ഷത വഹിച്ചു. സി പി ഐ നേതാവ് പി വി രാജന്‍, സി പി എം ഏരിയാ സെക്രട്ടറിമാരായ അബ്ദുല്‍ റസ്സാഖ് ചിപ്പാര്‍, പി രഘുദേവന്‍, എ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

keywords: manjeshwar-check-post-accident-ldf-allegation

Post a Comment

0 Comments

Top Post Ad

Below Post Ad