തായ്‌വാന്‍ (www.evisionnews.in): വടക്കന്‍ തായ്‌വാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ പിഞ്ചുകുഞ്ഞടക്കം അഞ്ചു പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 200ലധികം പേര്‍ക്ക് പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നഗരത്തിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നിശ്ശേഷം തകര്‍ന്ന നഗരത്തിലെ ഒരു 17 നിലക്കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. രക്ഷപ്പെടുത്തിയവരില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Keywords: Kasaragod-news-taywan-earth-quake-

Post a Comment
0 Comments