മേല്‍പറമ്പ്:(www.evisionnews.in) കോളിയടുക്കം ശാഖാ മുസിം യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസിനെ അക്രമിച്ച് വാഹനം തകര്‍ത്ത എസ്.ഡി.പി.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍, തെക്കില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം എന്നിവര്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാടുഭരിക്കാന്‍ പടയോട്ടം നടത്തി സംഘ് പരിവാര്‍ സംഘടനകള്‍ക്ക് നേട്ടത്തിന് അവസരം നല്‍കി നറുക്കെടുപ്പില്‍ ലഭ്യമായ ഒരു സീറ്റുമായി രാഷ്ട്രീയ സ്മശാനത്തിലെ അസ്തി കൂടമായവര്‍ ജീവന്റെ നിലനില്‍പറിയിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിച്ച് മുതലെടുപ്പ് രാഷ്ട്രീയം നടത്താനാണ് നീക്കമെങ്കില്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യലാകം ഫലമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.നട്ടെല്ല് നിവര്‍ത്താന്‍ അഹ്വാനം നടത്തി സമ്മേളനം നടത്തിയവര്‍ രാത്രിയുടെ കൂരിരുട്ടില്‍ പതുങ്ങി നിന്ന് കാട്ടിക്കൂട്ടുന്ന താന്തോന്നിത്തത്തെ കുറിച്ച് എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം പ്രതികരിക്കണമെന്നും നേതാക്കള്‍ ആവശ്യപെട്ടു.

Post a Comment
0 Comments