കാസര്‍കോട് (www.evisionnews.in): ചൗക്കി ആസാദ് നഗറില്‍ ആരാധനാലയത്തിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പായിച്ചാല്‍ റോഡിലെ ആരാധനാലയത്തിന് നേരെയാണ് കല്ലേറുണ്ടായത്. മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആരാധനാലയ കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod-chowki-mosque-attack

Post a Comment
0 Comments