Type Here to Get Search Results !

Bottom Ad

ലൗ ജിഹാദ് അവാസ്തവം; അഴിഞ്ഞാടുന്നത് സദാചാര ഗുണ്ടകള്‍


മംഗളൂരു: (www.evisionnews.in) ഹിന്ദു പെണ്‍കുട്ടകളെ വശീകരിച്ച് ലൗ ജിഹാദ് നടപ്പാക്കുന്നുവെന്ന സംഘപരിവാര്‍ വാദത്തെ തെളിവുസഹിതം തള്ളിക്കൊണ്ട് ദക്ഷിണ കന്നഡ പോലീസ് മേധാവി ഡോ. എസ് ഡി ശരണപ്പ കര്‍ണ്ണാടകയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച് തെളിവെടുപ്പ് നടത്തിയ നിയമസഭാ കമ്മിറ്റിക്ക് മുമ്പില്‍ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

മംഗളൂരുവില്‍ ഇപ്പോള്‍ പടരുന്നത് വര്‍ഗ്ഗീയ്യതയും സദാചാര ഗുണ്ടകളുടെ വിളയാട്ടവുമാണെന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ പോലീസ് ചീഫ് പറഞ്ഞു. ലൗ ജിഹാദ് ഇപ്പോള്‍ നിലവിലില്ല. വെറും കിംവദന്തികള്‍ മാത്രമാണ്. ഇതുവരെ ലൗ ജിഹാദ് സംബന്ധിച്ച് ഒരൊറ്റ കേസും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിവധയിടങ്ങളിലായി 13 സദാചാര പോലീസ് വിളയാട്ടം സംബന്ധിച്ച കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

57 പെണ്‍കുട്ടികളടക്കം യുവതികളെ കാണാതായിട്ടുണ്ട്. ഇവരില്‍ 54 പേരെയും കണ്ടെത്തിക്കഴിഞ്ഞതായി പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ദക്ഷി കന്നഡ ജില്ലയില്‍ 10 ലക്ഷത്തിലേറെയാണ് ജനസംഖ്യ. ഇതിനനുപാതമായി പോലീസ് സേനയില്ല. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ജില്ലയില്‍ പെരുകുന്നതായും പോലീസ് മേധാവി നിയമസഭാ കമ്മിറ്റിയോട് പറഞ്ഞു.

keywords: love-jihad-no-in-karnataka-police
Tags

Post a Comment

0 Comments

Top Post Ad

Below Post Ad