കുമ്പള (www.evisionnews.in): ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ തള്ളിയിട്ട യുവാവിനെ നാട്ടുകാരുടെ സഹാത്തോടെ പിടികൂടി അറസ്റ്റുചെയ്തു. ഉപ്പള മദക്കത്തെ മുഹമ്മദ് ഷരീഫാ (35)ണ് അറസ്റ്റിലായത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് അറസ്റ്റ്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ആരിക്കാടി കടവത്താണ് സംഭവം. ദേശീയപാതയില്‍ മീന്‍ വണ്ടി കുടുങ്ങിയതിനാല്‍ വാഹനങ്ങള്‍ ഒരു ഭാഗത്ത് കൂടി മാത്രം വേഗത നിയന്ത്രിച്ച് കടത്തിവിടുകയായിരുന്നു. സാഹയത്തിനായി നാട്ടുകാരും പോലീസിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശം പാലിക്കാതെ മുന്നോട്ടെടുത്ത കാര്‍ സിവില്‍ പോലീസ് ഓഫീസ് പി. ദാമോദരന്‍ തടഞ്ഞു. കാര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ തള്ളിയിട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ യുവാവിനെ തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാറും കസ്റ്റഡിയിലെടുത്തു.
Keywords; Kasaragod-kumbla-news-traffic-control-police-attack

Post a Comment
0 Comments