ഉഡുപ്പി: (www.evisionnews.in) കോളിളക്കം സൃഷ്ടിച്ച മണിപ്പാല്‍ കൂട്ട ബലാത്സംഗക്കേസിലെ മൂന്ന് മുഖ്യ പ്രതികളെ ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് സുപ്രധാന വിധി പ്രസ്താവിച്ചു. മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി.
2013 ജൂണ്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിപ്രസാദ് പൂജാരി, യോഗേഷ് പൂജാരി, ആനന്ദ പാണലെ എന്നിവരെയാണ് ജീവപര്യന്തം തടവിനുപുറമെ 1,10,000 രൂപ പിഴയടക്കാനും വിധിച്ചത്. പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത ഹരിപ്രസാദിന്റെ സഹോദരന്‍ ഹരീന്ദ്രനെയും യോഗേഷിന്റെ സഹോദരന്‍ ബാലചന്ദ്രനെയും മൂന്ന് വര്‍ഷം കഠിന തടവും 5000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
കോളേജ് ലൈബ്രറിയില്‍നിന്ന് രാത്രി താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് പീഡിപ്പിച്ചത്.
keywords: manippal-gang-rape-court-verdict

Post a Comment
0 Comments