ന്യൂഡല്‍ഹി: (www.evisionnews.in) തന്നെ കൊന്നുകളഞ്ഞാല്‍ ആയിരം ഹാര്‍ദ്ദിക്കുമാര്‍ ഉയിര്‍ത്തെഴുനേല്‍ക്കുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് മുന്നറിയിപ്പ് നല്‍കി. സംവരണത്തിനായുള്ള പട്ടേല്‍ സമുദായത്തിന്റെ സമരത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അമിതാഷായോട് പറഞ്ഞു.
സംവരണ പ്രശ്‌നം പരിഹരിക്കാന്‍ അമിത് ഷാ ഗുജറാത്ത് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രശ്‌ന പരിഹാരമല്ല, ഒത്തു തീര്‍പ്പാണ് ലക്ഷ്യമെന്നും ഹാര്‍ദ്ദിക് ആരോപിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി നിരാഹാരസമരം നടത്തുമെന്നും ഇതില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നും ഹാര്‍ദ്ദിക് അറിയിച്ചു.
keywords: hardic-pattel-against-amithsahw-words-

Post a Comment
0 Comments